അടുത്ത ആഴ്‌ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത ആഴ്‌ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 10, 11 മുതലാണ് കാലവര്‍ഷം എത്തുക. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌തതു പോലെ അതിതീവ്ര മഴയ്‌ക്കോ ശക്തമായ മഴയ്‌ക്കോ സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ തോതിലുള്ള മഴയാകും ലഭിക്കുക.

വടക്കൻ കേരളത്തിൽ രണ്ടു ദിവസം അതായത് ഇന്നും നാളെയും  മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ -തെക്കൻ കേരളത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടുമെങ്കിലും മഴയ്ക്ക് സാധ്യത കുറവാണ്. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ മഴയുടെ അളവ് നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published.