എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങൾ അനധികൃതമായ വിൽപ്പന നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രം

എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങളുടെ അനധികൃതമായ നിർമാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്നവർക്കെതിരെ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ നടപടി സ്വീകരിച്ചു. പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പുകള് തടയുന്നതിനായി, എൻ‌.സി‌.ഇ.ആർ‌.ടി പാഠപുസ്തകങ്ങളുടെ ഗുണനിലവാരം, ലഭ്യത എന്നിവ വർധിപ്പിക്കും. ഇതിനോടകം, അഞ്ച് ലക്ഷത്തിലധികം വ്യാജ പാഠപുസ്തക പകർപ്പുകളും, അച്ചടി കടലാസും, യന്ത്രങ്ങളും ഇതിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.