കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.കെ ഗോപാലൻ്റെ മുപ്പതാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കീഴരിയൂരിലെ കോൺഗ്രസ് നേതാവുമായിരുന്ന സി.കെ.ഗോപാലൻ്റെ മുപ്പതാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ, യു.ഡി.എഫ് ചെയർമാൻ ടി.യു. സൈനുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ.രാമചന്ദ്രൻ, ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കോൺഗ്രസ് ഭാരവാഹികളായ ഒ.കെ കുമാരൻ, പി.കെ ഗോവിന്ദൻ, വി.പി പത്മനാഭൻ നായർ, ടി.കെ നാരായണൻ, പാറക്കീൽ അശോകൻ, ശശി കല്ലട, ഷിനിൽ ടി.കെ, ടി.ടി രാമചന്ദ്രൻ, ടി.എം പ്രജേഷ് മനു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.