രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം നടത്തി

ബിജെപി ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറിയും മികച്ച അധ്യാപകനും പൊതുപ്രവർത്തകനമായിരുന്ന വാരാത്തം കണ്ടി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. പൂക്കാട് വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുൻപ് വരെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ ചേമഞ്ചേരിയിലെ പൊതുജനങ്ങൾക്കും ബിജെപിക്കും തീരാനഷ്ടമാണെന്ന് സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. രാമചന്ദ്രൻ മാസ്റ്റർ സ്വപ്നം കണ്ട വികസിത ചേമഞ്ചേരി യാഥാർത്ഥ്യമാക്കാൻ ഓരോ ബിജെപി പ്രവർത്തകനും മുന്നിട്ടിറങ്ങി പ്രവർത്തിക്കണം എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ആർ ജയ്കിഷ്, കോഴിക്കോട് നോർത്ത് ജില്ലാ ഉപാധ്യക്ഷൻ വിസി വിനീഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വൈശാഖ് കെ കെ, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, ചേമഞ്ചേരി പഞ്ചായത്ത് മെമ്പർ രാജേഷ് കുന്നുമ്മൽ, വിനോദ് കാപ്പാട്, സിജിത്ത്, സരീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.