പൂക്കാട് റെയില്‍വെ ലെവല്‍ ക്രോസിംഗ് പത്ത് ദിവസം അടച്ചിടും

പൂക്കാട്-കാപ്പാട് ബീച്ച് റോഡിലെ ലെവല്‍ ക്രോസിംങ്ങ് റോഡില്‍ വലിയ കട്ട പതിക്കുന്നത് ഉള്‍പ്പടെയുളള പ്രവൃത്തികള്‍ക്കായി ജൂണ്‍ നാല് മുതല്‍ 13 വരെ പത്ത് ദിവസം അടച്ചിടുമെന്ന് കോഴിക്കോട് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയറുടെ ഓഫീസില്‍ നിന്നറിയിച്ചു. ലെവല്‍ ക്രോസ് അടച്ചിടുന്നതോടെ പൂക്കാട് ടൗണില്‍ നിന്ന് തുവ്വപ്പാറ, ഗള്‍ഫ് റോഡ്, മുക്കാടി റോഡ്, കണ്ണങ്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊയില്‍ക്കാവ്, തിരുവങ്ങൂര്‍ ലെവല്‍ ക്രോസുകള്‍ കടന്നു പോകണം. പൂക്കാട് കാഞ്ഞിലശ്ശേരി ഭാഗത്ത് നിന്ന് പുതുതായി ദേശീയപാതാ വികസനത്തോടനുബന്ധിച്ച് നിര്‍മ്മിച്ച അണ്ടര്‍പാസ് കടന്ന് വരുന്ന വാഹനങ്ങള്‍ പൂക്കാട് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് കടന്നാണ് തുവ്വപ്പാറ ഭാഗത്തേക്ക് പോയിരുന്നത്. പൂക്കാട് ഗള്‍ഫ് റോഡിലേക്ക് പോകേണ്ട യാത്രക്കാരും വഴി മാറി പോകണം. കാപ്പാട് ഇലാഹിയ എച്ച് എസ് എസ്സിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളും പ്രയാസപ്പെടും. ചെറു യാത്രകള്‍ നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ പത്ത് ദിവസം ദുരിതത്തിലാകും. കണ്ണങ്കടവ് ,കാപ്പാട് ഭാഗത്തേക്ക് മിനി ബസ്സ് സര്‍വ്വീസ് ഈ റോഡിലൂടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി പൊതുവേ തിരുവങ്ങൂര്‍, പൂക്കാട്, പൊയില്‍ക്കാവ്, ചെങ്ങോട്ടുകാവ് ഭാഗങ്ങളില്‍ വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. റെയില്‍വേ ലെവല്‍ ക്രോസ് കൂടി അടയ്ക്കുന്നതോടെ ഗതാഗത സ്തംഭനം കൂടുതല്‍ സങ്കീര്‍ണ്ണമാകും.
പൊയില്‍ക്കാവ് ഭാഗത്ത് ഗതാഗതം താറുമാറായത് കാരണം പൊയില്‍ക്കാവ് ലെവല്‍ ക്രോസ് കടന്ന് പോകാന്‍ വാഹനങ്ങള്‍ സാഹസപ്പെടണം. പൂക്കാട് ലെവല്‍ ക്രോസ് 10 ദിവസം അടയ്ക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.കെ ഗോപാലൻ്റെ മുപ്പതാം ചരമ വാർഷികം ആചരിച്ചു

Next Story

ഊരള്ളൂർ മരതകം വീട്ടിൽ കാർത്ത്യായനി അന്തരിച്ചു

Latest from Local News

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന

നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര

കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)