ദേശീയപാതയിൽ പൊയിൽക്കാവ് ഹൈവേ ഹോട്ടലിലെ സമീപം സർവീസ് റോഡിനോട് ചേർന്ന ഓവുചാലിന് മുകളിലിട്ട സ്ലാബ് തകർന്നു. ഇതോടെ വലിയ അപകടാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഓവുചാലിനോട് ചേർന്നാണ് വാഹനങ്ങൾ മിക്കതും ഓടിക്കുന്നത്. ചിലർ ഡ്രെയിനേജ് സ്ലാബിന് മുകളിലൂടെയും വാഹനങ്ങൾ ഓടിക്കാറുണ്ട്.ഉറപ്പു കുറഞ്ഞ സ്ലാബാണ് മുകളിൽ ഉള്ളത് വാഹനങ്ങൾ കയറിയാൽ നെടുകെ പൊട്ടി ഓവുചാലിൽ വിഴാൻ സാധ്യത ഏറെയാണ്. കഴിയുന്നതും ടാർ ചെയ്ത റോഡിലൂടെ ഓടിക്കാൻ വാഹനം ഉടമകൾ ശ്രദ്ധിക്കണം.ഉറപ്പു പറഞ്ഞ സ്ലാബുകൾ മാറ്റാൻ ദേശീയപാത വികസനം കരാർ എടുത്ത കരാർ കമ്പനിയും ശ്രദ്ധിക്കണം.
