പ്രവേശന ദിനത്തിൽ ബോധവൽക്കരണ മാഗസിനുകൾ തയ്യാറാക്കി കൊയിലാണ്ടി മർകസ് സ്കൂൾ വിദ്യാർത്ഥികൾ

പ്രവേശന ദിനത്തിൽ പൊതു ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയത് 25 മാഗസിനുകൾ. ലഹരി വിരുദ്ധ സന്ദേശം, പൊതുഗതാഗത നിയമങ്ങളുടെ പാലനം, ആരോഗ്യകരമായ ശീലങ്ങൾ, ഡിജിറ്റൽ അച്ചടക്കം, ശുചിത്വം തുടങ്ങി വിദ്യാലയങ്ങളിൽ ബോധവൽക്കരണത്തിന് സർക്കാർ നിർദേശിച്ച വിഷയങ്ങളിൽ ഊന്നിയാണ് വിദ്യാർത്ഥികൾ മാഗസിനുകൾ തയ്യാറാക്കിയത്.

കഥകൾ കവിതകൾ പോസ്റ്ററുകൾ ചിത്രകഥകൾ വിവരണങ്ങൾ ലേഖനങ്ങൾ തുടങ്ങി വിവിധ സാഹിത്യ രൂപങ്ങളിലൂടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായ മനോഭാവങ്ങൾ പ്രകടിപ്പിക്കുകയും അവ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ചിന്തയിലാണ് ഇത്തരമൊരു പദ്ധതി അധ്യാപകർ നിർദ്ദേശിച്ചത് എന്ന് പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി പറഞ്ഞു.വ്യത്യസ്തതയും കലാ വൈഭവവും രചനാ ശേഷിയും പ്രകടമാക്കുന്ന 25 മാഗസിനുകളാണ് ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയത്.

പ്രശസ്ത എഴുത്തുകാരൻ നജീബ് മൂടാടി പ്രത്യേക ചടങ്ങിൽ മാഗസിനുകൾ പ്രകാശനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതർക്ക് വർണാഭമായ സ്വീകരണം നൽകി. മർക്കസ് നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വക്കറ്റ് തൻവീർ ഉമർ മുഖ്യാതിഥിയായി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി കെ അബ്ദുൽ നാസർ, പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, മോറൽ ഡിപ്പാർട്ട്മെൻറ് ഹെഡ് അബ്ദുൽ കരീം നിസാമി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജീവനക്കാരെ മാനസികമായി പീഢിപ്പിക്കുന്നത് അവസാനിപ്പിക്കണം:കേരള എൻ. ജി.ഒ അസോസിയേഷൻ

Next Story

കക്കയം ഡാം സൈറ്റ് റോഡിൽ വനം വകുപ്പ് ആരംഭിച്ച സൗരവേലി നിർമ്മാണം പാതിവഴിയിൽ മുടങ്ങി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്