സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ഈ അദ്ധ്യയന വർഷം മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം മുട്ടയും പാലും വിതരണം ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ധനവകുപ്പിൻ്റെ അനുവാദംകൂടി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
2025 -26 വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനവും, കുഞ്ഞൂസ് കാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ക് പോഷക മൂല്യങ്ങളടങ്ങിയ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.