ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഇരുപത്തിമൂന്നാമത് പ്രവേശനോത്സവം പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടറും കേന്ദ്ര സംസ്ഥാന വകുപ്പ് തല പുരസ്കാര ജേതാവും കലാകാരനുമായ ശ്രീ കുമാർ കെ. ടി നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഷൈജു കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമ ആചാര്യൻ സ്വാമി ശ്രീ ശിവകുമാരാനന്ദ അനുഗ്രഹ ഭാഷണം നടത്തി. പുതുവർഷം വർണ്ണകാഴ്ചകൾ നിറഞ്ഞതാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് പി.ടി.എ കണ്ണടകളും ബലൂണുകളും മധുരവും നൽകി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ചടങ്ങിന് മിഴിവേകി. നിലവിലെ ഉപജില്ല കലാമേള ചാമ്പ്യൻ പട്ടവും രണ്ടക്കം തികച്ച എൽഎസ്എസ് വിജയവും തുടർന്നു ആവർത്തിക്കപ്പെടട്ടെ എന്ന് ആശംസ അർപ്പിച്ച് സ്കൂൾ മാനേജർ ശ്രീ വി.പി പ്രമോദ് സംസാരിച്ചു.
