നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇ കെ ഷാമിനി സ്വാഗതം പറഞ്ഞു. എസ്.എം .സി ചെയർമാൻ എൻ ഷിബീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ മക്കാട്ട്, സീനിയർ അധ്യാപിക ഷീന പി, മുസ്തഫ സി , രാകേഷ് എം .കെ,സുരേഷ് ബാബു എ കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ‘ഫ്ലവേഴ്സ് സ്റ്റാർ സിങ്ങർ കുമാരി ഹരിചന്ദന ചടങ്ങിൽ വിശിഷ്ട അതിഥി ആയി. നവാഗതർക്ക് റിട്ടയേർഡ് ടീച്ചർമാരായ സി കെ ഷൈലജ,വി കെ ഷൈലജ എന്നിവർ സ്‌പോൺസർ ചെയ്ത സമ്മാന കിറ്റുകൾ വിതരണവും , മധുര വിതരണവും നടന്നു. സ്റ്റാഫ് സിക്രട്ടറി സന്ധ്യ പി കെ നന്ദി പറഞ്ഞു.
