കൊയിലാണ്ടി : ഗവ.ഐ ടി ഐ കളിൽ ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ചവർ ഒറിജിനൽ സർട്ടിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഐ.ടി.ഐ കളിൽ പോയി വെരിഫിക്കേഷൻ നടത്തണം. അപേക്ഷകള്‍ htt//itiadmissions kerala .gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴിയും https //detkerala .gov.in എന്ന വെബ്‌സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. പ്രോസ്‌പെക്ട്‌സും മാർഗ്ഗനിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
