പ്രണയാഭ്യർഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പൊള്ളാച്ചി: വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ വീടിനു സമീപത്തായി 5 വർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നുവെന്നും ഈ സമയത്താണ് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായതെന്നും പൊലീസ് പറഞ്ഞു. പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്ക്കിടെ ഫോണിൽവിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് പ്രവീൺ കാണാനിടയായി. ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. എഎസ്പി സൃഷ്ടി സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ ഇത്തവണ ഒരു കുട്ടിപോലും പ്രവേശനം നേടാനെത്തിയില്ല; മുക്കാല്‍ നൂറ്റാണ്ടായി അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളിന് താഴുവീണു

Next Story

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.കെ ഗോപാലൻ്റെ മുപ്പതാം ചരമ വാർഷികം ആചരിച്ചു

Latest from Main News

കുറ്റ്യാടി  കോഴിക്കോട് റൂട്ടുകളിൽ വീണ്ടും സ്വകാര്യ ബസ് അപകടം

  നടുവണ്ണൂർ തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു ഗുരുതരമായ പരിക്ക്. കുറ്റ്യാടി കോഴിക്കോട് റൂട്ടുകളിലെ

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന കടുത്ത നിലപാടെടുത്ത് എഐസിസി

പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്ന്

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം: ഷാഫി പറമ്പിൽ എംപി

ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്ത്

ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഓണം ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഓണച്ചന്തകളും

ഓണക്കാലത്ത് അരി, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ആരംഭിച്ചു.  ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം

ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക വാക്സീൻ യജ്ഞം നടത്തുന്നു

ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക വാക്സീൻ യജ്ഞം നടത്തുന്നു. ഒന്ന് മുതൽ 15 വരെ വയസ്സുള്ള