ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണു അപകടം.ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലും ഇരുചക്ര വാഹനത്തിനും മൂളിലേക്കാണ് മരം വീണത്.ഇരുചക്രവാഹനക്കാർക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചു.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
