ചേനോളി നൊച്ചാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്ന തുമ്പക്കണ്ടി ശ്രീധരൻ നായരെ അനുസ്മരിച്ചു

ചേനോളി നൊച്ചാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്ന തുമ്പക്കണ്ടി ശ്രീധരൻ നായരുടെ ആറാം ചരമവാർഷികദിനം നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ സി.കെ അജീഷ് മാസ്റ്റർ, ആയ ടത്തിൽ ഗോവിന്ദൻ, റഫീഖ് കല്ലോത്ത്, വി.പി പ്രസാദ്, മുരളി മാസ്റ്റർ, ടി.പി പ്രതീപൻ എന്നിവർ സംസാരിച്ചു. രഞ്ജിത്ത് തുമ്പക്കണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.