കോടിക്കലിലെ പ്രതിഭകൾക്ക് പി.വി അബൂബക്കർ സാഹിബ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

യൂത്ത് ലീഗ്, എം.എസ്.എഫ് കോടിക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും കോടിക്കലെന്ന തീരദേശ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉയരങ്ങളിൽ എത്തിച്ച മഹാനായ മർഹൂ:പി വി അബൂബക്കർ സാഹിബിൻ്റെ നാമധേയത്തിൽ നാട്ടിലെ പ്രതിഭകൾക്ക് എക്സലൻസ് അവാർഡ് നൽകി ആദരിക്കലുണ്ട്. ഈ പ്രാവശ്യവും വിപുലമായി പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ്, ബി.എഡ്, തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എം.ചേക്കുട്ടി ഹാജി സ്മാരക സൗധത്തിലെ പി വി അബൂബക്കർ സാഹിബ് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് അവാർഡ് നൽകി ആദരിച്ചു.

ചാമ്പ്യൻ ഷിപ്പ്ൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എം.എസ്.എഫ് ശാഖ പ്രസിഡണ്ട് മുഹമ്മദ് ഇർഫാനെയും ചടങ്ങിൽ ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉൽഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.കെ ഹുസൈൻ ഹാജി, പി റഷീദ, എഫ്.എം നസീർ, പ്രിയം വദ, പിവിസി ഖാദർ, കൊളരാട്ടിൽ റഷീദ്, എം.വി ഹമീദ്, കെ.വി അഷ്റഫ്, ടി നൗഷാദ്, മണലിൽ ഉമ്മർ, യൂവി കാസിം സംസാരിച്ചു. വാർഡ് മെംബർ പി.ഇൻഷിദ സ്വാഗതവും ഷാന സാസിയ സംസം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.