അഴിയൂർ: ദേശീയപാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് ശനിയാഴ്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ. സന്ദർശിച്ചു. ദേശീയപാതയിലെ സർവ്വീസ് റോഡിലെ മുഴുവൻ കുഴികൾ അടക്കാനും റോഡ് അറ്റകുറ്റപണി നടത്താനും അധികൃതർ തയ്യാറണമെന്ന് കെ കെ രമ ആവശ്യപ്പെ.ട്ടു. അശാസ്ത്രീയ റോഡ് നിർമാണത്തിന്റെ ഇരയാണ് കുഴിയിൽ വീണ് മരിച്ച സി കെ റഫീക്ക്. നിയോജക മണ്ഡലത്തിലെ തകർന്ന റോഡുകൾ വാഹന യാത്ര ദുസഹമാക്കിയതായി അവർ തുടർന്നു. സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കളായ കോട്ടയിൽ രാധ കൃഷ്ണൻ, പി ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, വി പി പ്രകാശൻ ടി സി രാമചന്ദ്രൻ, മോനാച്ചി ഭാസ്ക്കരൻ, പി കെ കോയ, അഹമ്മദ് കൽപ്പക എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
