കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും അനുമോദിച്ചും വരികയാണ്. ഈ വർഷത്തെ കലാരംഗത്ത് കഴിവ് തെളിയിച്ചവരിൽ നാല് പതിറ്റാണ്ടിലേറെ കാലമായി കലാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് പാരഗൺ പുരസ്കാരം നൽകി ആദരിക്കും. 2025 ജൂൺ 10 ന് കാലത്ത് 10 മണിക്ക് കോഴിക്കോട് പ്രൊവിഡൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരവും പ്രൈസ് മണിയും മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകും.
