കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വിഭജന റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോർഡിലും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും പരിശോധനക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂൺ ഏഴ് വരെ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകയോ ജില്ലാ തെരെഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകയോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണെന്ന് ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.
