പാലോളി പറമ്പത്ത്മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

ചേളന്നൂർ: പുതിയതായി നിർമ്മിച്ച എഴേ ആറ് പാലോളി മീത്തൽ കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി നൗഷീർ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി.എം. ഷാനി അധ്യക്ഷതവഹിച്ചു. ഉണ്ണിദേവാനന്ദ്’ സി.വി, രാജൻ പി.പി.എം. ഹേമവാസു, റുഖ്സാന, രാജേഷ്, വിപിൻ ദാസ്, ജിത്തുരജിത്ത്, കെ.ജോഷി , കെ. ഭാനുമതിലോഹിതാക്ഷൻ, ദിനേശൻ, എൻ പി.. സുന്ദരൻ, പി.പി. ബാലൻ, എൻ പി ലോപിഷ്, എൻബി രാജി, ഗോപാലൻ,,ആഷിഖ് തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി.

ഗ്രാമ പഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ കെ.പി. രമേഷ്, വാർഡ് കൺവീനർ ഇ.രാഗേഷ് എച്ച്ഡി സി മെമ്പർ സി.കെ. ഷാജി, റിജിൻ പി., അഖിലേഷ് വി. ഒ.പി. ശ്രീജയൻ, മുരളീധരൻ കുറ്റ്യാട്ട്, അമിഷ് വി.പി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ചേളന്നൂരിലെഏറ്റവും പഴക്കമുള്ള ഇടവഴിയായ പാലോളിപറമ്പത്ത് മീത്തൽ ഇടവഴിയാണ് വീതി കൂട്ടി പതിനേഴാം വാർഡ് ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് 4 ലക്ഷ രൂപയും മറ്റു ഗുണഭോക്ത്യ വിഹിതവും ചേർത്ത് പാലോളിപറമ്പത്ത് മീത്തൽ റോഡാക്കി പ്രദേശവാസികളുടെ ചിരകാലസ്വപ്നം പൂവണിഞ്ഞത്. കാലാന്തര ഇടവഴി വിസ്മൃതിയിലാക്കി റോഡെന്ന സ്വപ്നം പൂർത്തികരിക്കാൻ സഹായിച്ചതിന് വാർഡ് മെമ്പർ വി.എം ഷാനിയെ റോഡ് കമ്മിറ്റി അംഗം ഹേമവാസു ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.