നവാഗതരായ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി

പാലേരി: പാലേരി എം.എൽ.പി. സ്കൂളിലെ നവാഗതരായ കുട്ടികൾക്ക് കുയിമ്പിൽ ശാഖ മുസ്ലിം യൂത്ത്‌ ലീഗ് സ്നേഹോപഹാരം നൽകി. സ്കൂളിൽ നടന്ന പ്രവേശനോത്സവ ചടങ്ങിലാണ് ഉപഹാരം കൈമാറിയത്. ജില്ലാ മുസ്ലിം യൂത്ത്‌ ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ ഉപഹാരം സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർക്ക് ഔപചാരികമായി കൈമാറി.

പഞ്ചായത്ത് മെമ്പർ ഇ.ടി. സരീഷ്, എ.പി. അബ്ദുറഹിമാൻ, മൊയ്തു എം കെ, എം. മൂസ മാസ്റ്റർ, പി. ടി. എ പ്രസിഡണ്ട് നാദിറ, ഇക്ബാൽ ഹസനി, ആദിൽ മുബാറക്, നസീഫ് റഹ്മാനി, അനീസ് പി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.