മൂടാടി കുടുംബാരോഗ്യ കേന്ദ്രം ഹൈടക് ലാബായി

മൂടാടി : മൂടാടി കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബില്‍ 3.5 ലക്ഷം രൂപ ചെലവില്‍ ആധുനിക ഓട്ടോമാറ്റിക് യന്ത്രം സ്ഥാപിച്ചു. ഇതോടെ വിവിധയിനം പരിശോധനകള്‍ സമയ ബന്ധിതമായി നടത്താനും, പരിശോധന ചെലവ് കുറഞ്ഞ നിലയിലാക്കാനും സാധിച്ചു. 700 രൂപയുടെ പാകേജില്‍ അവശ്യമായ എല്ലാ പരിശോധനകളും 400 രുപക്ക് അത്യാവശ്യമായി വേണ്ടി വരുന്ന പരിശോധനകളും ലാബില്‍ ചെയ്യാന്‍ കഴിയുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. രജ്ഞിമ മോഹന്‍ അറിയിച്ചു .എച്ച് എം സി ഫണ്ട് ഉപയോഗിച്ചാണ് ആധുനിക ഉപകരണങ്ങള്‍ വാങ്ങിയത്. രാവിലെ എട്ട് മണി മുതലാണ് ലാബ് പ്രവര്‍ത്തന സമയം. പുതിയ മെഷീന്‍ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ടി.കെ. ഭാസ്‌കരന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി,എച്ച്.എം.സി.അംഗങ്ങളായ കെ.എം. കുഞ്ഞിക്കണാരന്‍ ,ചേന്നോത്ത് ഭാസ്‌കരന്‍, ഡോ അനസ് മുഹമ്മദ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ.രജ്ഞിമ മോഹന്‍,ജെ.എച്ച് ഐ സത്യന്‍ നന്ദി പറഞ്ഞു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 03-06-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൈപ്രം അങ്കണവാടി പ്രവേശനോത്സവം നടത്തി

പേരാമ്പ്ര കൈപ്രം വാർഡ് രണ്ട് അങ്കണവാടിയിൽ ജനപങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ അങ്കണവാടി പ്രവേശനോത്സവം ടി കെ ബാല കുറുപ്പിന്റെ അധ്യക്ഷതയിൽ പേരാമ്പ്ര

കൊയിലാണ്ടി പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി അന്തരിച്ചു

കൊയിലാണ്ടി :പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ, മക്കൾ:പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ)

പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം

കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ   9:30am