സംസ്ഥാനത്ത് മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച വരെ ലഭ്യമാകും

സംസ്ഥാനത്ത് മേയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച വരെ ലഭ്യമാകും. കാലവർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ജൂൺ നാല് വരെ മെയ് മാസത്തെ റേഷൻ വിഹിതം വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേയ് 31 ഉച്ച വരെ മുൻഗണനാ വിഭാഗത്തിലെ എ എ വൈ റേഷൻ കാർഡുടമകൾ 92.12 ശതമാനവും പി എച്ച് എച്ച് റേഷൻ കാർഡുടമകൾ 87 ശതമാനവും ഉൾപ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രിൽ 30-ാംതീയതിയിൽ 70.75 ശതമാനം കുടുംബാംഗങ്ങൾ ആണ് ആ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നത്. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ ഇതിനോടകം എത്തിച്ചു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണ്.

Leave a Reply

Your email address will not be published.