25 വർഷത്തെ സർവീസിനു ശേഷം വിരമിച്ച ലക്ഷ്മിദേവിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി

കോഴിക്കോട് : 25 വർഷത്തെ സർവീസിനുശേഷം കോഴിക്കോട് ഗവൺമെൻ്റ് ബീച്ച് ആശുപത്രിയിൽ നിന്നു വിരമിച്ച ലക്ഷ്മിദേവിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സഹപ്രവർത്തകർ സ്നഹോപഹാരങ്ങൾ നൽകി. റേഡിയോഗ്രാഫർ ഗ്രേഡ് 1  ആയാണ് വിരമിച്ചത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനിയായ ലക്ഷ്മിദേവി ഇ.എസ്.ഐ ഹോസ്പിറ്റൽ ആലപ്പുഴ, ഫറോക്ക്, കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളേജ്, ബാലുശ്ശേരി, കൊയിലാണ്ടി, കോട്ടപ്പറമ്പ്, പൊന്നാനി, ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.