ഉത്സവച്ഛായയിൽ കീഴരിയൂർ ഗ്രാമഞ്ചായത്ത് തല പ്രവേശനോത്സവം

കീഴരിയൂർ : ഉത്സവച്ഛായയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കണ്ണോത്ത് യു.പി. സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു. ആട്ടവും പാട്ടും താളവുമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി.

വർണബലൂണുകളും വർണത്തൊപ്പികളും അലങ്കാരങ്ങളും പരിപാടികൾക്ക് കൊഴുപ്പേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. മുഖ്യാതിഥിയായി പങ്കെടുത്ത ജൂനിയർ കലാഭവൻ മണി മണിദാസ് പയ്യോളിയുടെ സംഗീത പരിപാടി കുട്ടികളിൽ ആവേശം വിതറി. ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് എം. ജറീഷ്, കെ. എം സുരേഷ് ബാബു, ലാൽപുരി ലീല, പി.ഷിജില, എ.വി. ഷക്കീല, പി. ആയിഷ, എ. ശ്രീജ, സി.ബിജു എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ അന്തരിച്ചു

Next Story

താല്ക്കാലിക അധ്യാപകനിയമനം

Latest from Local News

നീന്തൽ ചാമ്പ്യന് യൂത്ത്കോൺഗ്രസ്‌ ആദരവ്

കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ്‌ ഉപഹാരം നൽകി ആദരിച്ചു.

മലയോര ഹൈവേ നിർമ്മാണം സാബുവിൻ്റെ കുടുംബത്തിനു വഴിയില്ലാതായി

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത്‌ സെൻ്ററിനു

നിപ സമ്പര്‍ക്കപ്പട്ടിക: കോഴിക്കോട്ട് 116 പേർ- സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

  കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം ‍ 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm