കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ ബഡ്സ് റിഹാബിലേഷൻ സെൻ്ററിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ബിആർസി പ്രവേശനോത്സവം 2025 സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷ വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പി.ജിഷ, വത്സരാജ് കേളോത്ത്, ടി. ചന്ദ്രിക, മെമ്പർ സെക്രട്ടറി വി. രമിത ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ, പി.ടി. എ പ്രസിഡൻറ് ഗിരീഷ് , രവി, ബഡ്സ് സ്കൂൾ അദ്ധ്യാപിക ആതിര, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, ഉപാധ്യക്ഷ ആരിഫ, സുരേഷ്
എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ പുരസ്കാരം നൽകി അനുമോദിക്കുകയും ബഡ്സ് സ്കൂൾ അധ്യാപകൻ സുരേഷ്, ജീവനക്കാരി കാർത്തിക എന്നിവരെ ആദരിക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കനറാ ബാങ്കിന് വേണ്ടി മാനേജർ വിജേഷ് ഉപഹാരം സമർപ്പിച്ചു.
പരിപാടിയിൽ മധുര വിതരണവും ഭക്ഷണ വിതരണവും നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Latest from Main News
ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍
സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം







