ഉള്ള്യേരിയില്‍ യുവാവിൻ്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

ഉള്ള്യേരിയില്‍ 56കാരനായ യുവാവിൻ്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാം തോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published.