പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരകവായനശാലയുടെ നേതൃത്വത്തിലുള്ള ബാലവേദി വർണ്ണകൂടാരം സമാപിച്ചു

പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരകവായനശാലയുടെ നേതൃത്വത്തിൽ കെ ടി എസ് ബാലവേദി വർണ്ണകൂടാരം പരിപാടിയുടെ സമാപനം ശ്രീമതി ഊർമ്മിള ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.രമേശൻ അധ്യക്ഷനായി. മഴക്കാല രോഗങ്ങളെപ്പറ്റി JPHN ശ്രീ മതി നിഷ ക്ലാസെടുത്തു. സാഹിത്യോത്സവത്തിന് ശ്രീമതി രശ്മി ദേവി നേതൃത്വം നൽകി.

വർണക്കൂടാരത്തിൻ്റെ ഭാഗമായി ചിത്രോത്സവം പ്രകൃതിനടത്തം, പരിസരശുചീകരണം, കളിയരങ്ങ് എന്നിവയാണ് നടന്നത്. കെ കെ രാജീവൻ, രഞ്ജിത്ത് കെ, വിനോദ്കുമാർ, സനിത്ത് രാജ് എന്നിവർ നേതൃത്വം നൽകി. ബാലവേദി കോർഡിനേറ്റർ വിജിത്ത്കുമാർ സ്വാഗതവും കെ ടി സിനേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.