യുവക്ഷീര കർഷകന് യൂത്ത് കോൺഗ്രസ്‌ ആദരവ്

 

കൂരാച്ചുണ്ട് : ലോകക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ ബാലുശ്ശേരി ബ്ലോക്കിലെ മികച്ച യുവ ക്ഷീര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ദീപു കിഴക്കേനകത്തിനെ ഉപഹാരം നൽകി ആദരിച്ചു.

ബാലുശ്ശേരി ബ്ലോക്കിലെ കഴിഞ്ഞ വർഷത്തെ മികച്ച യുവ ക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച ദീപു എട്ട് വർഷം നീണ്ട പ്രവാസജീവിതം ഒഴിവാക്കിയാണ് ക്ഷീര മേഖലയിലേക്ക് തിരിഞ്ഞത്. 2020ൽ അഞ്ച് പശുക്കളുമായി ചെറിയ രീതിയിൽ ഫാം ആരംഭിച്ച ദീപു കഠിനാധ്വാനം കൊണ്ട് ഫാം വിജയത്തിലെത്തിച്ചത്.
ഇപ്പോൾ പതിനഞ്ച് കറവപ്പശുക്കൾ, കിടാക്കൾ, എരുമ ഉൾപ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. പാൽ കൂടുതൽ കിട്ടുന്നഎച്.എഫ് ഇനം പശുക്കളാണ് കൂടുതലായി ഫാമിലുള്ളത്.
ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സംഘത്തിൽ അളന്ന് വരുന്ന ദീപു നിലവിൽ സംഘം ഡയറക്ടറുമാണ്.

ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ബെസ്‌ലിൻ മഠത്തിനാൽ, സന്ദീപ് കളപ്പുരയ്ക്കൽ, അജ്മൽ ചാലിടം, ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

കേരളത്തിൽ ഇവി രജിസ്ട്രേഷനിൽ വൻ കുറവ്

Latest from Local News

വിധി നിർണ്ണയത്തിൽ അപാകമെന്ന് ആഷേപം ചെണ്ട മേള വേദിയിൽ സംഘർഷം

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ

താറാവ് കൂട്ടിൽ നായ ആക്രമണം 35 താറാവുകളെ കടിച്ചു കൊന്നു

കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി   വിഭാഗം      ഡോ :

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ