ഇന്നുമുതല്‍ ചില ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

സുരക്ഷാ മുന്‍കരുതലിനായി ഇന്ന് മുതല്‍ ഏതാനും ഐഫോണുകളിലും ആന്‍ഡ്രായ്ഡ് ഫോണുകളിലെയും പ്രവര്‍ത്തനം വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നു. ഇത്തരം ഫോണുകളില്‍ ഇന്നുമുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്. ഈ മാറ്റം മെയ് 25 മുതല്‍ നിലവില്‍ വരുമെന്നായിരുന്നു നേരത്തെ കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ മാറ്റാനായി കുറച്ച് സമയം കൂടി നല്‍കാനാണ് ഡേറ്റ് നീട്ടിയത്. വാട്‌സ് ആപ് ഉപയോഗത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കാനായി പതിവായി ഈ രീതി മെറ്റ അവലംബിക്കാറുണ്ട്.

ഇന്നുമുതല്‍ iOS 15 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. കൂടാതെ ആന്‍ഡ്രായ്ഡ് 5.0 അല്ലെങ്കില്‍ അതിന് മുമ്പുള്ള പതിപ്പുകള്‍ക്കുള്ള പിന്തുണയും കമ്പനി പിന്‍വലിക്കുകയാണ്.. ഐഫോണ്‍ 5s, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍SE (1st gen) എന്നിവയാണ് വാട്‌സ് ആപ്പില്‍ പ്രവര്‍ത്തിക്കാത്ത ഐഫോണിന്റെ വേര്‍ഷനുകള്‍. സാംസങ് ഗാലക്‌സിS4, സാംസങ് ഗാലക്‌സി നോട്ട് 3, സോണി zperia Z1, എല്‍ജി ജി2, ഹുവാവേ അസെന്‍ഡ് പി6, മോട്ടോ ജി (1st gen), മോട്ടറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ 2014 തുടങ്ങിയ ആന്‍ഡ്രായ്ഡ് ഫോണുകളെയും വാട്‌സ് ആപ്പ് ജൂണ്‍ ഒന്നുമുതല്‍ പിന്തുണക്കില്ല.

ലിസ്റ്റിലുള്ള എല്ലാ ഫോണുകളും വളരെക്കാലമായി അവയുടെ പ്രൈം കഴിഞ്ഞവയാണ്. എന്നാല്‍ ഈ പ്രശ്‌നം കാരണം ഫോണ്‍ ഉപേക്ഷിക്കുന്നതിനുമുമ്പ്, ഫോണ്‍ അപ് ഡേറ്റ് ചെയ്തതാണോയെന്ന് പരിശോധിക്കണം. ഫോണുകള്‍ക്ക് ഇപ്പോഴും സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ പരിശോധിച്ച് ഉറപ്പുവരുത്തണം. ഐഫോണുകള്‍ ഐഒഎസ് 15.1 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകളിലും ആന്‍ഡ്രായ്ഡുകള്‍ 5.1 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകളിലും പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഫോണില്‍ വാട്ട്സ്ആപ്പും സുഗമമായി പ്രവര്‍ത്തിക്കും.

വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതി ആരും ഭയപ്പെടേണ്ട ചാറ്റ് ഹിസ്റ്ററി ഗൂഗിള്‍ അക്കൊണ്ടിലേക്ക് ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കാം. ശേഷം പുതിയ ഡിവൈസിലേക്ക് സുഗമായി ഇവ മാറ്റാം. സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ഇത്തരം മുന്‍കരുതലുകള്‍ വാട്‌സ് അപ്പ് സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുട്ടികൾക്ക് പറയാനുള്ള പരാതികൾ കേൾക്കാനും അതിൽ ആവശ്യമായ ഇടപെടൽ നടത്താനും പുതിയ പദ്ധതിയുമായി കേരള പൊലീസ്

Next Story

ഗൃഹപ്രവേശന ദിവസം ഹ്യദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Latest from Local News

കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

  ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന

പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

 വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ യുവാവ് ചികിത്സയിൽ

കഴിഞ്ഞ നവം:23ാം തിയതി ഞായറാഴ്ച കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് വീണത്. കയറിൽ തൂങ്ങി നിൽക്കുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ

മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ്