കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി

കൂരാച്ചുണ്ട് : കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂരാച്ചുണ്ട് പഞ്ചായത്ത് ഏഴാം വാർഡ്‌ പൂവത്തുംചോല എൻആർഇപി ഭാഗത്ത് അസീസ് മുപ്പറ്റുമ്മലിന്റെ വീടിന്റെ മുറ്റം ആണ് ഇടിഞ്ഞത്. വീടിന്റെ തറയുടെ ഒരടിയോളം ചേർന്ന് വരെ മണ്ണ് താഴേക്ക് ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലാണ് ഭിത്തി ഇടിഞ്ഞത്.

Leave a Reply

Your email address will not be published.