പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച 50 ഓളം കുട്ടികളെ, കൊയിലാണ്ടി എജുക്കേഷൻ കോഓർഡിനേഷൻ കമ്മിറ്റി ആദരിച്ചു

കൊയിലാണ്ടി തീരദേശ മേഖലയിലെയും സമീപപ്രദേശത്തെയും എൽ.എൽ.എസ്., യു.എസ്.എസ് പരീക്ഷയിലും, എസ്. എസ്. എൽ. സി., പ്ലസ് റ്റു പൊതു പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവച്ച 50 ഓളം കുട്ടികളെ, കൊയിലാണ്ടി എജുക്കേഷൻ കോഓർഡിനേഷൻ കമ്മിറ്റി ആദരിച്ചു.

കൊയിലാണ്ടി ബദരിയ്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നമ്മുടെ പ്രദേശത്ത്നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സ്വന്തമായ കഠിനാധ്വാനത്തിലൂടെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി നിലവിൽ പാലക്കാട് ഐ.ഐ.ടിയിൽ പ്രൊഫസറായി ജോലി ചെയ്യുന്ന കൊയിലാണ്ടിയുടെ അഭിമാനമായ ഡോക്ടർ റോഷിത ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി പ്രദേശത്ത് നിന്ന് പഠിച്ചുവളർന്ന് സ്വയപ്രയത്നത്തിലൂടെ വിദേശരാജ്യങ്ങളിൽ പോയി സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കി നിലവിൽ യു.കെ യിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ജോലി ചെയ്യുന്ന ഡോക്ടർഅജ്ജാത്ത് മുഖ്യപ്രഭാഷണം നടത്തി.

പരിമിതമായ സൗകര്യങ്ങളുടെ പഠനം തുടങ്ങി കഠിനാധ്വാനത്തോടെയും നിരന്തര പരിശ്രമത്തിലൂടെയും ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിച്ച തങ്ങളുടെ അനുഭവ കഥകൾ വിവരിച്ചപ്പോൾ നിശബ്ദമായി സദസ്സ് അത് കേട്ടിരിക്കുകയായിരുന്നു.

പ്രതീക്ഷകളോടെ വിദ്യാഭ്യാസമേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സ്വപ്നങ്ങൾ മെയ്യുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മുഖ്യാതിഥികളുടെ പ്രസംഗങ്ങൾ വലിയ ഒരു മുതൽക്കൂട്ടായിരുന്നു.കോഓർഡിനേഷൻ കമ്മിറ്റിയുടെ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന തുടർന്നുള്ള എല്ലാ പ്രവർത്തനത്തിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചു കൊണ്ടാണ് രണ്ടുപേരും പ്രഖ്യാപനം സദസ്സിനും സംഘാടകർക്കും സന്തോഷം പകരുന്ന ഒന്നായിരുന്നു. വിശിഷ്ടാതികൾക്കുള്ള ഉപഹാരം അഡ്വക്കേറ്റ് കെ.പി.പി. അബൂബക്കർ, സാലിഹ് ബാത്ത എന്നിവർ നൽകി.

രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ പ്രദേശത്തിലെ നിറസാന്നിധ്യം കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ കൂടിയായ വി.പി. ഇബ്രാഹിംകുട്ടി ആശംസ പ്രസംഗത്തിന് തുടക്കം കുറിച്ചു. ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശഹജർ, ഖത്തർ കെയർ കൊയിലാണ്ടിയുടെ ജനറൽ സെക്രട്ടറി ജാഫർ, ബഹ്‌റൈൻ മുസ്ലിം എജുക്കേഷൻ ആന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി റഹൂഫ് അമേത്ത് എന്നിവരും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

കുട്ടികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും വിശിഷ്ടാതികൾക്ക് പുറമെ എ.എം.പി. മുഹമ്മദ് ബഷീർ, ആരിഫ് വി. കെ., അഷ്‌റഫ് അൽഅമൽ, ജലീൽ റീജൻസി എന്നിവർ നൽകി.
സി.എം.എ. (യു. എസ്. എ) ക്വാളിഫൈ ചെയ്‌ത ഫാത്തിമ ഫർഹക്കുള്ള ഉപഹാരം പ്രസിദ്ധ മോട്ടിവേഷൻ സ്പീക്കർ ബക്കർ കൊയിലാണ്ടി നൽകി.

ബസ്നിക്ക് ബിൻ ഹാരിസിന്റെ പ്രാർത്ഥന നടത്തി. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹാഷിം മാസ്റ്ററുടെ അധ്യക്ഷ തയിൽ ചേർന്ന പരിപാടിക്ക് ജനറൽ കൺവീനർ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.റിയാസ്, അമീർ, എന്നിവരുടെ നേതൃത്വത്തിൽ കോഓർഡിനേഷൻ കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങൾ പരിപാടി കോഓർഡിനേറ്റ് ചെയ്തു.ജോയന്റ് കൺവീനർ ഉമർ ഫാറൂഖ് കെ. പി. പി. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ ഇവി രജിസ്ട്രേഷനിൽ വൻ കുറവ്

Next Story

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ജി.യു.പി ക്ക് മുന്നിൽ വൻ മരം വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണു ഇരു ചക്ര വാഹനക്കാർക്ക് പരിക്ക്

Latest from Local News

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്