കേരളത്തിൽ ഇവി രജിസ്ട്രേഷനിൽ വൻ കുറവ്

 

കേരളത്തിൽ വൈദ്യുത വാഹന രജിസ്ട്രേഷനിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 41,818 വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടു. മുൻ വർഷം 81,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിൽ നിന്ന് 48.37 ശതമാനം കുറവ് വന്നിട്ടുണ്ട്. സബ്സിഡി കുറവ്, വാഹന വിലയിലെ വർധന, റോഡ് നികുതി എന്നിവ കാരണമായി വിലയിരുത്തപ്പെടുന്നു. നടപ്പു വർഷം ഇതുവരെ വെറും 2,896 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.