സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടാണ്. ബാക്കി 10 ജില്ലകൾക്കും മഞ്ഞ അലർട്ടുമുണ്ട്.

Leave a Reply

Your email address will not be published.