പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം

പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം. വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി പതിനഞ്ചോളം പരാതികൾ സൈബർ പോലീസിനുലഭിച്ചു. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാഴ്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനടി പരാതി പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിന് കഴിഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പുനൽകി. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

Leave a Reply

Your email address will not be published.

Previous Story

ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ്

Next Story

റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

Latest from Main News

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്

പിഎം ശ്രീ: ശിവൻകുട്ടി – ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി