2025 ജൂണ്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍.

അശ്വതി –ഗുരുക്കന്മാരുടെ പ്രീതി ലഭിക്കും. അവിചാരിതമായി മുന്‍ സുഹൃത്തുക്കളെ കണ്ടുമുട്ടും. സങ്കീര്‍ണമായ കുടുംബ പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടും. ത്വക്ക് രോഗങ്ങള്‍, കഫരോഗം എന്നിവയ്ക്ക് സാധ്യത. ജോലിസ്ഥലത്ത് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗൃഹത്തില്‍ അറ്റകുറ്റ പണികള്‍ നടത്തും. പുതിയ വാഹനങ്ങള്‍, വീട് എന്നിവ അധീനതയില്‍ വന്നുചേരും. പുരാതനമായ ധര്‍മ്മ ദേവസ്ഥാനം പുനരുദ്ധരിക്കാന്‍ സാധിക്കും. ദേഹാരിഷ്ടങ്ങള്‍ ഉണ്ടാവും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. ഉന്നത വിദ്യാഭ്യസത്തിന് അവസരം വരും. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം, വിഷ്ണുവിന് പാല്‍പായസം എന്നിവ കഴിക്കുക.

ഭരണി –മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചില പദ്ധതികളില്‍ ചെന്ന് ചാടി ധനനഷ്ടം സംഭവിക്കും.സുഹൃദ്ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടിയേക്കും. ചെറു യാത്രകള്‍ സുഖകരമായി തീരും. പ്രതീക്ഷിക്കാത്ത സമയത്ത് അധികാരം ലഭിക്കും. പ്രണയകാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉദയം ചെയ്യും. ദൈവാനുകൂല്യം എല്ലാ കാര്യത്തിലും ഉണ്ടാകും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്ത് തീര്‍ക്കും. മനസ്സിന് സുഖവും സ്വസ്ഥതയും ഉണ്ടാകും. പിതാവിന് രോഗമുക്തിയുണ്ടാവും. പൂര്‍വിക സ്വത്ത് അധീനതയിലാകും. ഭൂമി, വാടക എന്നിവയിലൂടെ വരുമാനം വര്‍ദ്ധിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ശിവ മന്ത്രങ്ങള്‍ ഉരുവിടുക, കൊട്ടിയൂരപ്പന് ഇളനീര്‍ അഭിഷേകം ഉത്തമം.

കാര്‍ത്തിക – ഉദ്യോഗത്തില്‍ അധികം ചുമതല വഹിക്കേണ്ടിവരും. പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രത്യേക താല്‍പര്യം. പലരംഗങ്ങളിലും അല്പം കൂടുതല്‍ വികാര തീവ്രത പുലര്‍ത്തും. രോഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ എന്നിവ പിടിപെടാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ ഉണ്ടാവും. പൂര്‍വിക സ്വത്ത് അധീനതയിലാകും. ജോലിക്കാരുമായി ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. സുഹൃത്തുക്കളുമായി വാതുവെപ്പില്‍ വിജയം കൈവരും. കലാകാരന്മാര്‍ക്ക് അനുകൂല സമയം. ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

രോഹിണി- വസ്ത്ര സംബന്ധമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ദൂരസ്ഥലത്ത് നിന്നുള്ളവരില്‍ നിന്ന് വേണ്ട സഹായങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ താമസം വരും. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. ജോലിസ്ഥലത്ത് സന്തോഷം നിലനില്‍ക്കും. ഗുരു കാരണവന്മാരുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ഗൃഹത്തില്‍ നിന്ന് പണമോ വിലപ്പെട്ട വസ്തുക്കളോ നഷ്ടമായെന്ന് വരും. ജാമ്യം നില്‍ക്കുക മധ്യസ്ഥത വഹിക്കുക എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ദീര്‍ഘകാലമായി കാണാത്ത വ്യക്തികളെ കാണാന്‍ അവസരം ഉണ്ടാകും. ശത്രുദോഷ പരിഹാരാര്‍ത്ഥം പുണ്യ ക്ഷേത്ര സന്ദര്‍ശനം നടത്തും. ഗുരുവായൂരപ്പന് വെണ്ണ നിവേദ്യം, പാല്‍പായസം എന്നിവ വഴിപാട് ചെയ്യുക.

മകീര്യം- സര്‍വ്വകലാശാലകളിലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പുതിയ വര്‍ക് ഷോപ്പ് വ്യവസായം ആരംഭിക്കും. കരാറുകള്‍ മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും. ആദായം പ്രതീക്ഷിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും പുരോഗതി ഉണ്ടാകും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ഭൂമിയുടെ ക്രയവിക്രയത്തില്‍ നഷ്ടം സംഭവിക്കും. ജലജന്യ രോഗങ്ങള്‍ ഏറും. ശിവന് ധാര അര്‍പ്പിക്കുക.

തിരുവാതിര- ഗൃഹനാഥന് കര്‍മ്മ തടസ്സം. അയല്‍ക്കാരുമായി വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. കേസ് കോടതി എന്നിവയുമായി ബന്ധപ്പെടാനും യോഗം. വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കണം. ജോലിസ്ഥലം വിപുലീകരിക്കും. ശസ്ത്രക്രിയ നടത്താന്‍ യോഗം. ശത്രുശല്യം വര്‍ദ്ധിക്കും. ദുഷ്ടതകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രമാക്കും. കുടുംബ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കണം.

പുണര്‍തം -നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വിഷമിക്കും. പല കാര്യങ്ങളിലും ധീഷണാകരമായ നടപടിയെടുക്കും. പുതിയ ഫാക്ടറികള്‍ വര്‍ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങാന്‍ സാധ്യത. ദൂരസ്ഥലത്തെക്ക് ജോലി മാറ്റത്തിന് സാധ്യത. കടബാധ്യത മൂലം മനസ്സ് അസ്വസ്ഥമാകും. പരസ്യങ്ങളുടെയും എഴുത്തുകളുടെയും അടിസ്ഥാനത്തില്‍ ലാഭം. വിവാഹാലോചന നടക്കും. തര്‍ക്കങ്ങള്‍ മധ്യസ്ഥന്‍ മുഖാന്തരം പരിഹരിക്കപ്പെടും. പൂര്‍വിക സ്വത്ത് അനുഭവമാകും. പൊതുവേ സാമ്പത്തികനില നല്ലത്. ആലോചിച്ച് ഉറപ്പിച്ച വിവാഹാലോചനകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം അനുകൂലാവസ്ഥയുണ്ടാക്കും. കൊട്ടിയൂരപ്പന് ഇളനീര്‍ അഭിഷേകം.

പൂയം- രാഷ്ട്രീയ നേതാക്കള്‍ക്ക് നല്ല നാളു വരുന്നു. നേതാക്കളുമായുളള ആത്മ ബന്ധം കൊണ്ട് പാര്‍ട്ടിയില്‍ പ്രതീക്ഷിക്കാത്ത ചില സ്ഥാനങ്ങള്‍ ലഭിച്ചേക്കും. നികുതി സംബന്ധമായി സര്‍ക്കാറിലേക്ക് പണം അടക്കേണ്ടി വരും. കൃഷിയില്‍ നിന്ന് ആദായം കുറയും. നഗര പ്രദേശത്തേക്ക് ഭവനം മാറി താമസിക്കാന്‍ വേണ്ടി വരും. അകന്ന ചില ബന്ധങ്ങള്‍ അടുത്ത് വരാനിടയുണ്ട്. തിരഞ്ഞെടുപ്പ് മേഖലയില്‍ വലിയ ചുമതലകള്‍ വരും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കില്ല. വിദേശയാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാസഗൃഹം പൊളിച്ചു പുതിയതു ഉണ്ടാക്കാന്‍ സാധ്യത. അമ്മ കുടുംബവുമായി ഭിന്നതകള്‍ ഉണ്ടായിരിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനത്ത് ജോലിക്ക് ശ്രമിച്ചാല്‍ അത് സാധിക്കും. ശിവനെ പ്രാര്‍ത്ഥിക്കുക. അയ്യപ്പന് നീരാജനം.

ആയില്യം – വാഹനങ്ങള്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാകും. പരസ്യങ്ങള്‍ ഏജന്‍സികള്‍ എന്നിവ മുഖേന പണം കൈവശം വന്നുചേരും. മാതാവിന് അസുഖങ്ങള്‍ പിടിപെടും. വാഹനങ്ങള്‍, വീട് എന്നിവയ്ക്ക് അറ്റകുറ്റപണികള്‍ വേണ്ടിവരും. യുവാക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ജോലി സ്ഥലത്ത് സമ്മര്‍ദ്ദമുയരും. വിദേശത്തുനിന്ന് സന്ദേശങ്ങളും സമ്മാനങ്ങളും ലഭിക്കും. ആരാധനാലയങ്ങളുടെ നന്മക്കായി പല ത്യാഗങ്ങളും അനുഷ്ഠിക്കും. ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം കൈവരിക്കും. ജോലി സ്ഥിരത ഉറപ്പാക്കും. പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗം. നാഗ ക്ഷേത്ര ദര്‍ശനം നടത്തുക, നവഗ്രഹ പൂജ ചെയ്യുക.

മകം- എല്ലാ കാര്യവും വേണ്ട വിധമാകുന്നില്ലെന്ന വ്യാകുലത. സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. നേത്രരോഗങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. അഗ്നി ഭയം, വിഷ ഭയം എന്നിവയ്ക്ക് സാധ്യത. വിദേശത്തുള്ളവര്‍ക്ക് ജോലി മതിയാക്കി നാട്ടില്‍ വരേണ്ട അവസ്ഥയുണ്ടാവും. ഗൃഹനിര്‍മാണത്തില്‍ ഏര്‍പ്പെട്ടേക്കും. ഔഷധ വ്യാപാരികള്‍ക്ക് അനുകൂല സമയമാണ്. വാഹനങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങാന്‍ സാധിക്കും. ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയം. പൊതുവേ മനസ്സുഖം ഉണ്ടാകും. കുടുംബത്തില്‍ വിവാഹ മംഗളാദികാര്യങ്ങൾ നടക്കും. ശിവക്ഷേത്ര ദര്‍ശനം ഗുണം ചെയ്യും. അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.

പൂരം-സ്ഥാനക്കയറ്റത്തിനുള്ള തടസ്സം നീങ്ങി കിട്ടും. സാമ്പത്തികമായി ഉയര്‍ച്ച. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കൈവരിക്കും. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ യാത്ര നടത്തും. അന്യരില്‍ നിന്ന് സഹായം ലഭിക്കും. ശത്രുശല്യം. വാഹനാപകടവുമായി ബന്ധപ്പെട്ട് ആശുപത്രി വാസത്തിന് സാധ്യത. പല വിചാരങ്ങളും മനസ്സിനെ അസ്വസ്ഥമാക്കും. കര്‍മ്മരംഗത്ത് തിരിച്ചടികള്‍ ഉണ്ടാവും. കുടുംബജീവിതം അത്ര സുഖകരമായിരിക്കില്ല. മുന്‍കോപം നിയന്ത്രിക്കണം. പുതിയ വാഹനം, ഭൂമി എന്നിവ വന്നുചേരും. ശിവ,വിഷ്ണു ഭജനം അനിവാര്യം.

ഉത്രം- പുണ്യദര്‍ശനം നടത്തും. മനസ്സിലും ശരീരത്തിനും ഉന്മേഷം ഉണ്ടാകും. വരവിനെക്കാള്‍ ചെലവുകള്‍ വര്‍ദ്ധിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമാണ്. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകും. പുതിയ ചില ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തുടങ്ങും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സുഹൃത്തുക്കളും ഒത്ത് പുതിയ ബിസിനസ് തുടങ്ങാന്‍ ആലോചിക്കും. കുടുംബത്തിന് സമാധാനം ഉണ്ടാകും. ശിവ ക്ഷേത്ര ദര്‍ശനം, മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

അത്തം-ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കും. സമാധാനപരമായ ജീവിതം നയിക്കാനുള്ള വരുമാനം കിട്ടാനുള്ള ധനം കയ്യില്‍ വന്നുചേരും. ഭാര്യയുമായി ഭിന്നത വരാതെ നോക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. വാത സംബന്ധമായ രോഗത്തിന് ആയുര്‍വേദ ചികിത്സ തുടങ്ങും. സര്‍ക്കാര്‍ സഹായം ലഭിക്കും. മേലധികാരികളില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെങ്കിലും സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം അതിന് തടസ്സം വന്നേക്കും. മനസ്സമാധാനം കുറയും. മൂകാംബിക ദേവിയെ പ്രാര്‍ത്ഥിക്കുക. ദര്‍ശനം നടത്തുക.

ചിത്ര-പുതിയ പലചരക്ക് കച്ചവടം തുടങ്ങിയേക്കും. അതില്‍ പുരോഗതിയും ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം. റിയല്‍ എസ്റ്റേറ്റ് ജോലി ചെയ്യുന്നവര്‍ക്ക് കച്ചവടം ധാരാളം നടക്കും. വീട്ടില്‍ പ്രായമായവര്‍ക്ക് ആരോഗ്യപ്രശ്നം ഉണ്ടായേക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. ഉമാ മഹേശ്വരി ക്ഷേത്ര ദര്‍ശനം നടത്തുക. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രശ്നങ്ങള്‍ നേരിടും. കര്‍മ്മരംഗം വലിയ ദോഷമില്ല. പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. അപ്രതീക്ഷിതമായി ചില സുഹൃത്തുക്കളെ കാണാനിടവരും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

ചോതി- വ്യാപാരത്തില്‍ വിചാരിച്ച പുരോഗതി ഉണ്ടാവില്ല. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. പദവിയും പ്രതാപവും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ശത്രു ശല്യം വര്‍ധിക്കാന്‍ ഇടവരും. നല്ല അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ല. വിദ്യാലയങ്ങള്‍ നടത്തുന്നവര്‍ക്ക് അധികൃതരില്‍ നിന്ന് പ്രയാസങ്ങള്‍ നേരിട്ടേക്കും. വസ്തുവകകള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങുമ്പോള്‍ അവകാശ തര്‍ക്കം കാരണം തടസ്സങ്ങള്‍ വന്നുചേരും. കൃഷി, വാടക ഇനങ്ങള്‍ നിന്ന് വരുമാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി നെയ് വിളക്ക് വെയ്ക്കുക.

വിശാഖം –അന്യന്റെ പണമെടുത്ത് ചെലവഴിക്കാനുള്ള പ്രവണത ഉണ്ടാവും. ശത്രുക്കളുടെ ശല്യം നിമിത്തം മനസ്സ് വ്യാകുലപ്പെടും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. പുതിയ വാഹനം, ജോലിസ്ഥലത്ത് ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരം ഉണ്ടാവും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തടസ്സങ്ങള്‍ വന്നുചേരും. കര്‍ഷകര്‍ക്ക് നല്ല ആദായം ലഭിക്കുന്ന സമയം. വിഷമകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ഭൂമി കൈമാറ്റം ചെയ്യുന്നതില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കും. ഭാര്യയുടെ കുടുംബത്തില്‍ നിന്ന് വരുമാനം ലഭിക്കും. സഹോദരഗുണം എന്നിവ സാധ്യത കര്‍മ്മരംഗം പുരോഗമിക്കും. സ്ത്രീ ജനങ്ങള്‍ക്ക് പുതിയ ആഭരണങ്ങള്‍ ലഭിക്കും. വിഷ്ണുവിനെയും അയ്യപ്പനെയും ശിവനെയും പ്രാര്‍ത്ഥിക്കുക. ശിവ സാന്നിധ്യമുളള പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം അഭികാമ്യം.

അനിഴം- ഭൂമിയില്‍ നിന്നുള്ള ആദായം കുറയും ഹര്‍ജികളും നിവേദനകളും മാനിക്കപ്പെടും. വീട്ടില്‍ പൂജാതി മംഗള കാര്യങ്ങള്‍ നടത്തും. ജോലിസ്ഥലത്ത് പുതിയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നികുതി സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നു കോടതിയില്‍ സമീപിക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാ കാര്യങ്ങളിലും വിശാല വീക്ഷണം നിലനിര്‍ത്തും. സന്ദേശങ്ങള്‍ ഫലവത്താകും. അകാരണമായ വ്യാകുലത മനസ്സിനെ അസ്വസ്ഥതപ്പെടുത്തും. സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാവും. ഓഹരി മേഖലയില്‍ ഇടപെടുന്നവര്‍ക്ക് ഏറ്റവും അനുകൂലസമയം.അയ്യപന് നീരാജനം.

തൃക്കേട്ട-ബന്ധുക്കളെ കൊണ്ട് ഗുണമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം ഉണ്ടാവും. കര്‍മ്മ സ്ഥാനം മെച്ചപ്പെടും. മനസ്സിന് സ്വസ്ഥത കൂടും. ഭാര്യയുടെ സ്വത്ത് കൈവശം വന്നുചേരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം .യുവാക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. കുടുംബാന്തരീക്ഷം പൊതുവേ സുഖകരമായിരിക്കും. ചെയ്യുന്ന പ്രവര്‍ത്തികളില്‍ ലാഭമുണ്ടാകും. സ്വര്‍ണമോ പണമോ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഭൂമി വാങ്ങാന്‍ സാധ്യത. പിതാവിന് ശ്രേയസ് വര്‍ദ്ധിക്കും. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കൈപ്പറ്റേണ്ടിവരും. വീട്ടാവശ്യത്തിനായി സാധനം വാങ്ങാന്‍ കടം വാങ്ങേണ്ടിവരും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യുകയും അവ പരിഹരിക്കപ്പെടുകയും ചെയ്യും. എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കും. ഓണ്‍ലൈന്‍ ബിസിനസ് വിപുലപ്പെടുത്തും. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക, ശനിമന്ത്രം ജപിക്കുക, അയ്യപ്പ ക്ഷേത്ര ദര്‍ശനം നടത്തുക.

മൂലം- സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല സഹായം ഉണ്ടാകും. ഏജന്‍സി പരസ്യ ഏര്‍പ്പാടില്‍ ഗുണമുണ്ടാകും. ഭൂമി വാങ്ങി മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടില്‍ ലാഭം ഉണ്ടാകും. വീട്ടിലെ പണികള്‍ നടന്നേക്കും. ഗൃഹം മോടി പിടിപ്പിക്കും. മനസ്സിന് സ്വസ്ഥത കൂടും. കുടുംബത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും.സാമ്പത്തിക ഞെരുക്കം ഉണ്ടാവും. കടം വാങ്ങാതെ നോക്കണം. സ്വന്തമായി ചെറിയ ബിസിനസുകള്‍ ചെയ്യാന്‍ ശ്രമിക്കും. മെല്ലെ മെല്ലെ വിജയം ഉണ്ടാകും. സ്നേഹിതരില്‍ നിന്ന് വലിയ സഹായമുണ്ടാകും. ഓടി കിതച്ചുളള ജോലി അസ്വസ്ഥതയുണ്ടാക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക,ശിവ മന്ത്രം ഉരുവിടുക, കൊട്ടീയൂര്‍ സന്ദര്‍ശനം മനസ്സ് സ്വസ്ഥമാക്കും.

പൂരാടം – കരാറുകാര്‍, വ്യാപാര ലൈസന്‍സ് എന്നിവ ഉള്ളവര്‍ക്ക് അനുകൂല സമയം ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവ് ഗുണകരമല്ല. കുടുംബത്തില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി കലഹം ഉണ്ടാവും. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രേമകാര്യങ്ങളില്‍ പരാജയം ഉണ്ടാവും. വ്യാപാരത്തില്‍ പെട്ടെന്ന് ലാഭം വര്‍ദ്ധിക്കും. യാത്രകളില്‍ നിന്ന് ലാഭമുണ്ടാകും. കൂട്ടുകാരുമായോ ജോലിക്കാരുമായോ പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കമിടും. കുടുംബത്തില്‍ ബന്ധുജനങ്ങളുടെ വിയോഗം മനസ്സിന് അസ്വസ്ഥമാക്കും. ഗണപതിയെ പ്രാര്‍ത്ഥിക്കുക, ഗണപതി ഹോമം നടത്തുക.

ഉത്രാടം – വിദ്യാര്‍ഥികള്‍ മെച്ചമായ പരീക്ഷാഫലം നേടും. ചില പ്രശംസ പത്രങ്ങളും സമ്മാനങ്ങളും ലഭിക്കും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും കുടുംബജീവിതം ആനന്ദം. പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ചെറിയ യാത്രകള്‍ നടത്തുകയും അത് പ്രയോജന പ്രദമാവുകയും ചെയ്യും. ചില കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കും. കലാകാരന്മാര്‍, ലേഖനമെഴുത്തുകാര്‍ എന്നിവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരും. ചില പ്രണയബന്ധങ്ങള്‍ നാമ്പിടും. അയ്യപ്പനെയും ശിവനെയും പ്രാര്‍ത്ഥിക്കുക.

തിരുവോണം- ധീക്ഷണാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ദൂരയാത്രകള്‍ ആസൂത്രണം ചെയ്യും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടും. പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാരും നല്ല സമയം. ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ വരുമാനം. ജോലി നേടാനുള്ള ആഗ്രഹം ഫലിക്കും. പുതിയ ഭൂമി, വാഹനം എന്നിവ കൈവശം വന്നുചേരും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കാലതാമസം. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

അവിട്ടം-ശത്രു ശല്യം കൂടും. പോലീസ്, പട്ടാളം എന്നീ വിഭാഗത്തിലുള്ളവര്‍ പ്രമോഷന്‍ രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രകള്‍ സുഖകരമാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പല കാര്യങ്ങളും പകുതി വച്ച് നിര്‍ത്തേണ്ടി വരും. സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നല്‍കേണ്ടി വരും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ ഇടവരും. ജോലിസ്ഥലത്ത് ശാന്തത അനുഭവപ്പെടും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. സന്താനങ്ങള്‍ പരീക്ഷകളില്‍ നല്ല വിജയം നേടും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കും. അയ്യപ്പന് നീരാജനം വെച്ച് പ്രാര്‍ത്ഥിക്കുക, ശനിയാഴ്ച വ്രതമെടുക്കുക, ശിവക്ഷേത്ര ദര്‍ശനം നടത്തുക. കൊട്ടിയൂരില്‍ വഴിപാട് നടത്തുക.

ചതയം- വരുമാനം വര്‍ദ്ധിക്കും. അമ്മാവന് അസുഖം ഉണ്ടാകും. ജീവിതസഖിയുടെ അസുഖം മനസ്സിനെ വിഷമിപ്പിക്കും. സത്കര്‍മകള്‍ നടത്തും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ എത്തിക്കും. കര്‍മ്മരംഗം സ്ഥിരപ്പെടും. സഹോദരങ്ങളില്‍ നിന്നും വേണ്ടത്ര സുഖം കിട്ടില്ല. ക്ഷേത്രദര്‍ശനം കൊണ്ട് മനസ്സ് ശാന്തമാകും. വാത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസംവേണ്ടിവരും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണ്. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക, പായസം, പുഷ്പാഞ്ജലി നടത്തുക. കുട്ടിച്ചാത്തന് വഴിപാട് കഴിപ്പിക്കുക. പ്രാര്‍ത്ഥനകള്‍ സഫലമായാല്‍ കുട്ടിച്ചാത്തന് വെളളാട്ട് നടത്തുക.

പൂരുരുട്ടാതി-വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയ്ക്ക് സാധ്യത. രേഖകള്‍ മുന്‍കൂട്ടി ശരിപ്പെടുത്തി വെക്കണം. കുടുംബത്തില്‍ സ്വത്തു വീതംവെക്കല്‍ തര്‍ക്കത്തില്‍ കലാശിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജോലി കിട്ടാത്തതിനാല്‍ നിരാശരാകും. പൊതുകാര്യങ്ങള്‍ ഇടപെടാതിരിക്കുന്നത് ഉചിതമാണ്. ശരീരസുഖം കൂടും. ഭൂമി, വീട് വാങ്ങാന്‍ അവസരം ഉണ്ടാകും. ദൂരയാത്രകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. സ്വത്തിന് വേണ്ടി വ്യവഹാരം നടത്തേണ്ടിവരും. വിവാഹ കാര്യത്തില്‍ തീരുമാനമാകും ഗുരുജനങ്ങളുടെ വിയോഗം വ്യാകുലപ്പെടുത്തും. അയ്യപ്പനെയും മഹാവിഷ്ണുവിനെയും പ്രാര്‍ത്ഥിക്കുക.

ഉത്രട്ടാതി-തൊഴിലിടങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചു കിട്ടും. തൊഴില്‍ രംഗത്ത് കൂടുതല്‍ അധ്വാനം വേണ്ടിവരും. സാമ്പത്തിക നില ഭദ്രമായിരിക്കും. അധ്വാനവും ചുമതലയും വര്‍ദ്ധിക്കും. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും. ഭാര്യയുടെ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വിറ്റ സ്ഥലം തിരിച്ചു വാങ്ങും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

രേവതി –വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥലംമാറ്റം, പ്രമോഷന്‍ എന്നിവ ലഭിക്കും. അന്യസ്ഥലത്ത് പുതിയ ബിസിനസുകള്‍ ആരംഭിക്കും. കര്‍മ്മരംഗം പൊതുവേ തൃപ്തികരമായിരിക്കും. ലോണുകളും മറ്റും പെട്ടെന്ന് ശരിയായി കിട്ടും. കൂട്ടുകാരുമൊത്തു വിനോദയാത്ര നടത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയം. സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറുക. മാന്യത നേടും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായി വന്നേക്കും. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. മോഷണം ശ്രദ്ധിക്കണം. അസുഖത്തെ തുടര്‍ന്നു ആശുപത്രി വാസം വേണ്ടി വരും. ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുക.

നന്നായി പ്രാര്‍ത്ഥിക്കുക, എല്ലാവര്‍ക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ശുഭം.

Leave a Reply

Your email address will not be published.

Previous Story

മഴയ്ക്കൊപ്പം കേരളത്തെ ഞെരുക്കാൻ വിലക്കയറ്റം

Next Story

കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കും

Latest from Main News

വായനയുടെ ആഴത്തിൽ തിരിയണം: ‘പുസ്തകപർവ്വം’ ഉദ്‌ഘാടനം ചെയ്തു പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ച – പുസ്തക പർവ്വം സംഘടിപ്പിച്ചു പരിപാടി പി.പി.ശ്രീധരനുണ്ണി

തൃശൂർ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: പഴയ കേസിലെ പ്രതി സവാദ് വീണ്ടും അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വടകര സ്വദേശി സവാദിനെ തൃശൂർ ഈസ്റ്റ് പൊലീസ്

വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍

  തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം