വനിതകളുടെ കൂട്ടായ്മയിൽ വീടിന് തറക്കല്ലിട്ടു ; മാതൃകയായി സിയസ്കോ വനിത വേദി

കോഴിക്കോട്: നിർദ്ധന കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനായി സിയസ്കൊ നടപ്പിലാക്കിയ അഭയം പദ്ധതിക്ക് സിയസ്കൊ വനിതാവേദിയുടെ കരുതൽ. അഭയം പദ്ധതിയിലെ പതിമൂന്നാമത് വീടിന് കുണ്ടുങ്ങൽ മാളിയേക്കൽ റോഡിനു സമീപത്ത് ഒരുക്കുന്ന നിർമ്മാണത്തിന് സിയസ് കോ വനിത വിഭാഗം മുന്നോട്ട് വരികയായിരുന്നു. വനിത സംരംഭകയും നിറനാഴി ഫുഡ് ഇൻസ്ട്രീസ് ഡയറക്ടറുമായ പിടി .ഇമ്പിച്ചിബി (ബിച്ചു) വീടിന് തറക്കല്ലിട്ടു. സിയസ്കോ സമുഹത്തിൽ സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ പ്രധാന്യം നൽകാറുണ്ടന്നും ഇത് മറ്റ് സന്നദ്ധസംഘടനകൾ ക്ക് മാതൃകയാണെന്ന് പി.ടി ഇമ്പിച്ചിബി പറഞ്ഞു. കൂടുതൽ സ്ത്രീകൾ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.
സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
സിയസ്കൊ ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ,
വനിത വേദി ചെയർപേഴ്സൺ ബ്രസീലിയ ശംസുദ്ദീൻ, സെക്രട്ടറി എം.കെ. സാബിറ, ട്രഷറർ സി. വഹീദ, സിയസ്കൊ വൈസ് പ്രസിഡണ്ട്
കെ നൗഷാദ് അലി, സെക്രട്ടറിമാരായ സി.പി.എം.സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, അഭയം പ്രൊജക്ട് ചെയർമാൻ പി.കെ. മൊയ്തീൻ കോയ, കൺവീനർ പി.എം മെഹബൂബ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.