ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ്

ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനാണ്  എക്സൈസ് വകുപ്പ് തീരുമാനം.

ഇതനുസരിച്ച് ജൂൺമാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർ വരെയും നിരീക്ഷണം ഉണ്ടാവും. മാത്രമല്ല, സ്കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂൾ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികൾ ഏതെങ്കിലും തരത്തിൽ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.

എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ 9656178000, 9447178000, ടോൾഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകൾക്ക് കീഴിൽ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ

Next Story

പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്