രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

ഒരു ഇടവേളക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ ഏറ്റവുമധികം കേരളത്തിലാണ്. 1336 കേസുകള്‍. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഡല്‍ഹിയുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടി.സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യവും വിലയിരുത്തി ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആണ് നിർദ്ദേശം.

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

Latest from Main News

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ

എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് ഉടൻ ഓടിത്തുടങ്ങും; പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി. എട്ടു ദിനങ്ങളിലായി 19,310 കൗമാര കായിക താരങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ നീക്കം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരും. ഇരുവരെയും ഒരുമിച്ച് ശബരിമലയില്‍