‘കൊഴിയും മുൻപേ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി യൂത്ത് റെഡ്ക്രോസ് തയ്യാറാക്കിയ വീഡിയോ , കൊഴിയും മുൻപേ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ശരത് ബാബു റിലീസ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണത്തിൽ യൂത്ത് റെഡ്ക്രോസിന്റെ ഇടപെടൽ ഏറെ പ്രതീക്ഷ ഉളവാക്കുന്നതായി അദ്ദേഹം എടുത്തു പറഞ്ഞു. എക്സൈസ് ഡിപ്പാർട്ടുമെന്റും പോലീസും മാത്രം വിചാരിച്ചാൽ ലഹരി വ്യാപനം തടയാൻ പറ്റാത്ത രീതിയിൽ ലഹരിമാഫിയ പിടി മുറുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

റെഡ്ക്രോസ് പോലുള്ള സന്നദ്ധ സംഘടനകൾ ലഹരി വിരുദ്ധ സന്ദേശവുമായി രംഗത്തിറങ്ങുന്നത് ഡിപ്പാർട്ട്മെന്റിന് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റെഡ്ക്രോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഷാൻകട്ടിപ്പാറ, രാജേന്ദ്രകുമാർ , ഗിരീഷ്അരങ്ങിൽ,കെ.കെരാജൻ, ടി.എഅശോകൻ , ആർസി ബിജിത്ത്, കലേഷ് മാസ്റ്റർ, റിഥുൽ എൻ.ആർ, സി ബാലൻ മാസ്റ്റർ, കെ സെനിൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ക്ലീൻ വൈബ് 2025 ബ്ലോക്ക് തല സംഘാടകസമിതി രൂപവൽക്കരിച്ചു

Next Story

മഴയ്ക്കൊപ്പം കേരളത്തെ ഞെരുക്കാൻ വിലക്കയറ്റം

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ

വിവാഹം നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വെട്ടി; നെന്മാറയിൽ യുവാവ് അറസ്റ്റിൽ

പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ സംഭവം നെന്മാറയിൽ നടന്നു. മേലാർക്കോട് സ്വദേശിയായ