പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

/

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലൻ. ​ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.