മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി യു സി പരിധിയിലെ എസ്എസ്എൽസി (സിബിഎസ്ഇ) പരീക്ഷയിൽ ഉന്നത വിജയം നേടിയ നിഹാരിക D/O കേണൽ സന്തോഷ് അണ്ടലംകണ്ടി, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കാർത്തിക് S/O ഷാജീവൻ അണ്ടലംകണ്ടി, എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ അനുദേവ് S/O വിചിത്രൻ വടക്കേ ചാലിൽ എന്നിവരെ വീട്ടിൽ സന്ദർശിച്ച് മൊമെന്റോ നൽകി ആദരിച്ചു. മൂടാടി മണ്ഡലം മഹിളാ കോൺഗ്രസ് അധ്യക്ഷ രജിസജേഷ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീ രഞ്ജിത്ത് കണ്ടിയിൽ,സി യു സി പ്രസിഡണ്ട് രൂപേഷ് അരയങ്ങാട്ട്, നിരവത്ത് പറമ്പ് നാരായണൻ,സജേഷ് ബാബു എന്നിവർ പങ്കെടുത്തു.
