കീം 2025 അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ ജൂൺ 2 വരെ സമയം

2025-26 അധ്യയന വർഷത്തേക്കുള്ള എഞ്ചിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശന അപേക്ഷകളിലെ തെറ്റുകൾ പരിഹരിക്കാൻ അവസരം. രേഖകളിൽ ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 2025 ജൂൺ 2 ആണ്.

നിർദിഷ്ട സമയപരിധിക്കുള്ളിൽ നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാകും. എൻആർഐ ഒഴികെയുള്ള സംവരണ വിഭാഗങ്ങളിൽ അപേക്ഷിച്ച വിദ്യാർഥികളുടെ രേഖകളിലാണ് പ്രധാനമായും ന്യൂനതകൾ കണ്ടെത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ അപേക്ഷ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ‘KEAM 2025 Candidate Portal’-ൽ ലോഗിൻ ചെയ്ത് പിഴവുകൾ തിരുത്താം. പ്രൊഫൈൽ പേജിലെ ‘Memo Details’ മെനുവിൽ ന്യൂനതകളുടെ വിശദാംശങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ.എച്ച് എ.ഐ അധികൃതരോടും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു

Next Story

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

Latest from Main News

ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച

ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.