പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ.എച്ച് എ.ഐ അധികൃതരോടും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു

ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ.എച്ച് എ.ഐ അധികൃതരോടും കരാർ കമ്പനിയായ വാഗാഡിൻ്റെ ബന്ധപ്പെട്ടവരോടും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇരുവശങ്ങളിലെ റോഡ് കുണ്ടും കുഴിയും നികത്തി സുരക്ഷ ഉറപ്പ് വരുത്തി ഡ്രൈനേജ് സംവിധാനം അടിയന്തരമായും പൂർത്തീകരിച്ച് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസമില്ലാതെ കടന്നു പോവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനവികാരം മനസ്സിലാക്കി ആവശ്യമായ അടിയന്തര നടപടികൾപ്പം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ആവശ്യപ്പെട്ടു.

റോഡ് പൊളിഞ്ഞ സ്ഥലം ബ്ലോക്ക് പ്രസിഡണ്ടിനോടൊപ്പം ഭരണസമിതി അംഗങ്ങളായ കെ.ജീവാനന്ദൻ, അഭിനീഷ്, ബിന്ദു സോമൻ, ടി.എം രജില, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഭരണസമിതി അംഗങ്ങളായ ബേബി സുന്ദർരാജ്, ജയശ്രി, ബീന, എന്നിവരും സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി നിഷാനിവാസിൽ നാരായണൻ നായർ അന്തരിച്ചു

Next Story

കീം 2025 അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ ജൂൺ 2 വരെ സമയം

Latest from Local News

അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ

മഴക്കാലത്ത് വൈബാണ് കാരയില്‍നട

പേരാമ്പ്ര: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പാടത്തിന് നടുവില്‍ വിശ്രമിക്കാന്‍ പ്രകൃതി രമണീയമായ ഒരു സ്ഥലം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള പാറപ്പുറത്തിന് സമീപമുള്ള കാരയില്‍നട

കെ.എസ്.ഇ.ബി. പെൻഷൻ പരിഷ്കരിക്കണമെന്ന് പെൻഷനേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു

കോഴിക്കോട്: കെ.എസ്.ഇ.ബി. പെൻഷൻകാരുടെ പെൻഷൻ അടിയന്തരമായി പരിഷ്കരിക്കണമെന്ന് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജെയിംസ്

ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

കൊയിലാണ്ടി: ജനസംഘത്തിന്റെ സ്ഥാപകനും ഇന്ത്യയുടെ ആദ്യ വ്യവസായ മന്ത്രിയുമായ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനം അനുസ്മരിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

മുത്തശ്ശിക്കഥകളുടെ മാധുര്യം പകർന്ന് ഒള്ളൂർ ഗവ. യു പി സ്കൂൾ

ഉള്ളിയേരി: ഒള്ളൂർ ഗവ യു പി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുത്തശ്ശിക്കഥകളുടെ മായാ ലോകം