വടകര താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു

വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു.പല റേ ഷൻ കടകളിലും റേഷൻ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. സപ്ലൈകോയാണ് നിലവിൽ റേഷൻ വിതരണം നടത്തുന്നത്. സപ്ലൈകോ ഇതിനായി കരാർ നൽകിയവർക്ക് ഭീമമായ തുക കുടിശ്ശിക വന്നതാണ് റേഷൻ മുടങ്ങുന്നതിന്റെ കാരണം. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും മോണിറ്ററിങ്ങ് സമിതി രൂപീകരിക്കുമെന്ന് സിവിൽസപ്ലൈ വിഭാഗം യോഗത്തെ അറിയിച്ചു.

നിറം നൽക്കുന്നത് പലഹാരങ്ങളിൽ പരാമവധി ഒഴിവാക്കാൻ ബേക്കറി വ്യാപാരികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. വില വിവരപ്പട്ടിക സ്ഥാപിക്കാത്ത കടകൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇറച്ചി കോഴിക്ക് കടകളിൽ തോന്നിയ വില വാങ്ങുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഈ കാര്യത്തിൽ വിപണിയിൽ ഇടപെടും. വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് മൂന്ന് മാസത്തിൽ ഒരിക്കൽ സമിതി യോഗം ചേരണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഈ കാര്യം പരിഗണിക്കുമെന്ന് ആർ ഡി ഒ പറഞ്ഞു. ആർ ഡി ഒ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി പി ചന്ദ്രശേഖരൻ (ചോറോട്), പി ശ്രീജിത്ത് (ഒഞ്ചിയം), ആയിഷ ഉമ്മർ (അഴിയൂർ), സമിതി അംഗങ്ങളായ പി പി രാജൻ , പ്രദീപ് ചോമ്പാല , പ്രസാദ് വിലങ്ങിൽ, താലൂക്ക് സപ്ലെ ഓഫീസർ എൻ ജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശ കേന്ദ്രം  നാല് വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Next Story

മൂടാടി മണ്ഡലത്തിലെ ഉന്നതവിജയികളെ ആദരിച്ചു

Latest from Local News

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു

നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു.