ടി കണാരൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര. ഡി കെ ടി എഫ് മുൻ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, നൊച്ചാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ദീർഘകാല വൈസ് പ്രസിഡന്റ്, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന തയ്യുള്ളതിൽ ടി കണാരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിപാടി കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി റഷീദ് ചെക്യലത്ത് അധ്യക്ഷനായി. ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം കെ ഫൈസൽ, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി പി മുനീർ മാസ്റ്റർ,വി കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.