മിച്ചഭൂമി വിതരണത്തിൽ കർഷകതൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകണം-ഡികെടിഎഫ് 

ഉള്ളിയേരി : മിച്ചഭൂമി പതിച്ചു നൽകുമ്പോൾ കർഷക തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അറുപത് വയസ് കഴിഞ്ഞ ക്ഷേമനിധിയിൽ അംഗങ്ങൾ ആയവർക്ക് കാലാവധി കഴിഞ്ഞിട്ടും അതിവർഷ ആനുൂല്യങ്ങൾ വിതരണം ചെയ്യാത്തതിലും DKTF ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ പാലങ്ങാട് ഉദ്ഘാടനം ചെയ്തു. ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു. ശ്രീധരൻ മേനാച്ചേരി, പി.സി പ്രത്യുഷ് , പി.പി ശ്രീധരൻ, സി.എച്ച് ബാലൻ,ശങ്കരൻ നായർ അത്തോളി ,നാരായണൻ ഉന്തുമ്മൽ, വി.കെ കുഞ്ഞിരാമൻ മുതലായവർ സംസാരിച്ചു.

Leave a Reply

Your email address will not be published.