സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശ കേന്ദ്രം  നാല് വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി:   കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല  കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.ബി.എ. സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം,സംസ്‌കൃത ജനറല്‍, ഹിന്ദി, ഉര്‍ദു എന്നീ വിഷയങ്ങളിലുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉളളത്. പ്ലസ്ടു/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് സംസ്‌കൃതം പഠിക്കാത്തവര്‍ക്കും സംസ്‌കൃത ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാന്‍ കഴിയും. മറ്റൊരു യു.ജി. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം. സംസ്‌കൃത ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 500 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രോസ്‌പെക്ടസിനും www.ssus.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്. വിവരങ്ങള്‍ക്ക് 9895903465, 9497645922 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.