ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐ വഴി ബാങ്ക് ബാലൻസ് നോക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. ഇടപാടുകൾ കൂടുതൽ നടക്കുന്ന സമയങ്ങളിൽ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും സാധിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്.

 നിശ്ചിത ഇടവേളകളിൽ തനിയെ പണമിടപാട് നടക്കുന്ന ഓട്ടോപേ സംവിധാനം ക്രമീകരിക്കാനും പരിധി വച്ചിട്ടുണ്ട്. ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടാൽ മൂന്നു തവണ കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ.

Leave a Reply

Your email address will not be published.