ജാതി സർട്ടിഫക്കറ്റ് അനുവദിക്കുന്നതിന് അടിസ്ഥാനരഹിതമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ “ജാതി സർട്ടിഫക്കറ്റ് ഔദാര്യമല്ല അവകാശമാണ്” എന്ന മുദ്രാവാക്യവുമായി സംസ്ഥാനവ്യാപകമായി നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ഉദ്‌ഘാടനം ചെയ്‌തു. പി കെ എസ് സംസ്ഥാനസമിതി അംഗം ഷാജി തച്ചയിൽ അധ്യക്ഷനായിരുന്നു. സി പി ഐ (എം) ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ, കെ എസ് കെ ടി യു സംസ്ഥാനകമ്മിറ്റി അംഗം പി ബാബുരാജ്, പി കെ എസ് ജില്ലാകമ്മിറ്റി അംഗം പി കെ രാജേഷ് എന്നിവർ സംസാരിച്ചു. പി പി രാജീവൻ സ്വാഗതവും, എം എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പി കെ എസ് ജില്ലാ വൈസ്പ്രസിഡന്റ് അനുഷ പി വി, ജില്ലാകമ്മിറ്റി അംഗങ്ങളായ ബിജിലേഷ്, ഷീന പി ഡി, ഉണ്ണി വേങ്ങേരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു.മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി പള്ളി
കൊയിലാണ്ടി : ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ അഹമ്മദ് ന്യൂ മഹൽ ( 78) അന്തരിച്ചു. മുൻ ഖത്തർ പ്രവാസിയായിരുന്നു. ചേക്കൂട്ടി
മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നന്തി
കാപ്പാട് : കണ്ണങ്കടവിൽ യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനെക്കോളജി വിഭാഗം ഡോ : ഹീരാ