അസൈർ ബൈജയ്നിൽ നടക്കുന്ന പഞ്ചഗുസ്തി വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളിയായ വിമൽ ഗോപിനാഥ്

അസൈർ ബൈജയ്നിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലയാളിയായ വിമൽ ഗോപിനാഥ്. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 86 കിലോഗ്രാം മാസ്റ്റേഴ്സ് കാറ്റഗറിയിൽ ലെഫ്റ്റ് ആൻഡ് റൈറ്റ് വിഭാഗത്തിൽ സ്വർണം നേടിയാണ് വിമൽ അപൂർവ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ നാല് വർഷങ്ങളായി തുടർച്ചയായി ചാമ്പ്യൻഷിപ് നേടിയിരുന്ന വിമൽ ഗോപിനാഥ് ഐ എഫ് എ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുണ്ട്. മൂന്ന് വർഷമായി കർണാടക സ്റ്റേറ്റ് പഞ്ച ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ്. നിലവിൽ ബി സി എ ഐ ജനറൽ സെക്രട്ടറി ആണ്.
 കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിമൽ ഗോപിനാഥ് ഡോക്ടർ ഗോപിനത്തിന്റെയും പദ്മജ ഗോപിനാഥി ന്റെയും മകനാണ്. വസിഷ്ട്, വിരാട് എന്നിവർ മക്കളാണ്

Leave a Reply

Your email address will not be published.